കോഴഞ്ചേരി : കോഴഞ്ചേരി- തുമ്പമൺ -അടൂർ റോഡ് അടിയന്തിരമായി ആധുനിക രീതിയിൽ നിർമ്മിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി. കിഫ്ബി പദ്ധതിയിൽ 103 കോടി രൂപ നാലുവർഷം മുമ്പ് ഉൾപ്പെടുത്തിയത് ഒഴിവാക്കി അറ്റകുറ്റപ്പണി മാത്രം നടത്തി പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം അത്യന്തം ഖേദകരമാണെന്നും ആ നീക്കം ശക്തമായി തടയുമെന്നും പ്രഖ്യാപിച്ചുകൊണ്ട് തെക്കേമലയിൽ നിന്ന് നടത്തിയ പ്രതിഷേധ പ്രകടനവും കോഴഞ്ചേരി പൊതുമരാമത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണയും കെപിസിസി അംഗം പി മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.
മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് ജേക്കബ് സാമുവേൽ, പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെറി മാത്യു സാം, സംഘടനാ ചുമതലയുള്ള മണ്ഡലം സെക്രട്ടറി സി വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ലാലു, പഞ്ചായത്ത് അംഗങ്ങളായ റാണി കോശി, ഷിബു കാഞ്ഞിക്കൽ, മേഴ്സി സാമുവേൽ, റോസമ്മ മത്തായി, ബ്ലോക്ക് സെക്രട്ടറി സത്യൻ നായർ, മണ്ഡലം ഭാരവാഹികളായ അനീഷ് ചക്കുകൽ, ചെറിയാൻ ഇഞ്ചക്കലോടി, ബെഞ്ചമിൻ മാത്യു, എം ടി ശാമുവേൽ,സ്റ്റീഫൻ ജോർജ്, ടൈറ്റസ് തോമസ്, കോശി പി ചെറിയാൻ, കൃഷ്ണദാസ്, രമ ഭാസ്കർ, അശോക് ഗോപിനാഥ്,വിജു കോശി സൈമൺ, മോളി കീഴുകര, ജോസ് പുതുപ്പറമ്പിൽ, ഫിലിപ്പ് വഞ്ചിത്ര, കെ എം ജോൺ കുന്നേൽ, ബെന്നി കുഴിക്കാല, എന്നിവർ പ്രസംഗിച്ചു.