കൊക്കാത്തോട്ടില്‍ ഊരുമൂപ്പനെ കാണാതായ സംഭവം ; കോന്നി മുന്‍ സി.ഐ ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

കോന്നി: കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ആദിവാസി മൂപ്പന്‍ മോഹന്‍ദാസിനെ കാണാതായ സംഭവത്തില്‍ കോന്നി മുന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോന്നി എം.എല്‍.എ അഡ്വ.കെ.യു. ജനീഷ് കുമാര്‍. 2023 ല്‍ മൂപ്പന് എതിരെ ഉയര്‍ന്ന പരാതി കോന്നി പോലീസ് സ്റ്റേഷനില്‍ വെച്ച് മെമ്പറുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ പോലീസ് വിശ്വാസവഞ്ചന കാട്ടിക്കൊണ്ട് കേസ് കോടതിയിലേക്ക് വിടുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം കോടതിയില്‍ നിന്നും സമന്‍സ് വന്നിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇദ്ദേഹം കാട് കയറിയതെന്നാണ് കുടുംബം ആരോപിക്കുന്നത്‌. മോഹന്‍ദാസിന്റെ കുടുംബത്തെ നേരില്‍ കണ്ട് സംസാരിച്ചതിന് ശേഷമാണ് അടിയന്തിര ഇടപെടലുകളിലേക്ക് കടക്കുമെന്ന് കോന്നി എം.എല്‍.എ വ്യക്തമാക്കിയത്‌.

വനത്തിനുള്ളില്‍ ഊരുമൂപ്പനായി തെരച്ചില്‍ ശക്തമാക്കാന്‍ വനം വകുപ്പ്, ട്രൈബല്‍ വകുപ്പ്, പോലീസ് എന്നിവരുടെ സംയുക്ത സംഘത്തെ നിയോഗിക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടറോട് ആവശ്യപ്പെടും. പരിശോധനകള്‍ നടത്തുവാന്‍ ഡ്രോണ്‍ സംവിധാനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കും. പോലീസ് കൈക്കൂലി വാങ്ങി എന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇതില്‍ വിശദമായ അന്വേഷണം ഉണ്ടാകണം. വാര്‍ഡ്‌ മെമ്പറോടും ഊരുമൂപ്പനോടും കോന്നി മുന്‍ സി.ഐ മോശമായി പെരുമാറിയ സംഭവത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് പരാതി നല്‍കുമെന്നും മോഹന്‍ദാസിനെ കണ്ടെത്താന്‍ ശക്തമായ അന്വേഷണം ഉറപ്പാക്കുമെന്നും എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ത്രി കൊണ്ട സുരേഖയെ ഉടൻ പുറത്താക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി

0
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന മന്ത്രിസഭയിൽ നിന്ന് മന്ത്രി കൊണ്ട സുരേഖയെ ഉടൻ...

കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു

0
തിരുവനന്തപുരം: കല്ലമ്പലത്ത് കിണറ്റിൽ നിന്ന് മൂന്ന് യുവാക്കൾക്ക് ഗുരുതരമായ പൊള്ളലേറ്റു. കിണർ...

പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം ; ദോഹ-ബെംഗളൂരു ഇൻഡിഗോ വിമാനം മസ്കറ്റിൽ അടിയന്തര ലാൻഡിങ്

0
മുംബൈ: പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ദോഹ-ബെം​ഗളൂരു ഇൻഡി​ഗോ വിമാനം മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു....

തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നതരത്തിൽ നടത്തുന്ന...

0
കണ്ണൂർ: പിണറായിയിലെ തന്റെ വീടിന് മുന്നിൽ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ്...