കൊളാടി സ്മാരക പുരസ്‌കാരം എം.ടി.യ്ക്ക് സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

തിരൂർ : കൊളാടി ഗോവിന്ദൻകുട്ടി സ്മാരക പുരസ്കാരം എം.ടി വാസുദേവൻ നായർക്ക് സമർപ്പിച്ചു. യുവകലാസാഹിതി ഏർപ്പെടുത്തിയ പുരസ്കാരം തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണനാണ് എം.ടി.യ്ക്ക് നൽകിയത്. കേരളത്തിൽ ഉദ്ബുദ്ധതയ്ക്കുവേണ്ടി ജീവിതം മാറ്റിവെച്ച മാതൃകാപുരുഷനാണ് കൊളാടി ഗോവിന്ദൻകുട്ടിയെന്ന് എം.ടി വാസുദേവൻ നായർ പറഞ്ഞു.

ഒരു ദേശത്തിന്റെ ചരിത്രം ജനങ്ങൾക്കു മുൻപിലെത്തിക്കാൻ കൊളാടി ഗോവിന്ദൻകുട്ടിയുടെ എന്തുകൊണ്ട് വന്നേരി എന്ന ദേശചരിത്രപഠനത്തിനു കഴിഞ്ഞു. രാഷ്ട്രീയത്തിലേക്കു തിരിഞ്ഞതിനാലാണ് അദ്ദേഹത്തിന് എഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെപോയത്. സി.പി.ഐ. സംസ്ഥാന നിർവാഹകസമിതി അംഗം പി.പി സുനീർ അധ്യക്ഷതവഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, അജിത് കൊളാടി, യുവകലാസാഹിതി സംസ്ഥാന ജനറൽസെക്രട്ടറി ഇ.എം. സതീശൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...