കണ്ണൂര്‍ : കണ്ണപുരത്ത് കൊലവിളി മുദ്രാവാക്യം വിളിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. സി.പി.എം നേതാക്കളെ വീട്ടില്‍കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കാട്ടില്‍ തളളുമെന്നുമാണ് മുദ്രാവാക്യം. ഇന്നു രാവിലെ കണ്ണപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണയ്ക്കിടെയാണ് കൊലവിളി മുദ്രാവാക്യം. സിപിഎമ്മിന്റെ ജില്ലാപഞ്ചായത്തംഗമായ ഷാജിക്കെതിരെയാണ് മുദ്രാവാക്യം വിളിച്ചത്. സിപിഎം നേതാക്കളെ വീട്ടില്‍ കിടത്തി ഉറക്കില്ലെന്നും വീട്ടില്‍ കയറി വെട്ടി കാട്ടില്‍ കൊണ്ടു തള്ളുമെന്നും ബിജെപി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു പറയുന്നു.
ഇതിനു കാരണമായി പറയുന്നത് സിപിഎം, ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുന്നു എന്നാണ് . ബിജെപി പ്രാദേശിക നേതാവ് എന്‍ ഹരിദാസനാണ് പോലീസ് സ്‌റ്റേഷന്‍ ധര്‍ണ ഉത്ഘാടനം ചെയ്തത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ കോണ്‍ഗ്രസ്സിനെതിരെ കൊവിളി മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാരെ പാര്‍ട്ടി പുറത്താക്കുകയും പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.