Friday, April 25, 2025 4:21 am

കോലിഞ്ചി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാര്‍ഥ വില ലഭ്യമാക്കാന്‍ കൃഷിക്കാരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം കോലിഞ്ചി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൃഷി വകുപ്പു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനത്തെ തുടര്‍ന്നാണ് കണ്‍സോര്‍ഷ്യം രൂപീകരിച്ചത്.

വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം വിലസ്ഥിരതയില്ല എന്നതാണ്. വിളവെടുപ്പ് സമയങ്ങളില്‍ പരമാവധി 60 രൂപ വരെയാണ് കര്‍ഷകര്‍ക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിന്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്. പ്രധാന വിളയായും ഇടവിളയായും മലയോര മേഖലയില്‍ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേയ്ക്ക് കയറ്റി അയയ്ക്കുകയാണ്.

വിദേശ രാജ്യങ്ങളില്‍ മരുന്ന് നിര്‍മാണത്തിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളില്‍ ദാഹശമനിയായും ഉപയോഗിക്കുന്നു. ഇന്ത്യയിലും ആയുര്‍വേദ, സിദ്ധ മരുന്നുകളില്‍ കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെ ഔഷധസസ്യ ഗണത്തില്‍ ഉള്‍പ്പെടുത്തി കോലിഞ്ചി കൃഷിക്കു സബ്‌സിഡി നല്‍കാനും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒരു ഹെക്ടര്‍ കോലിഞ്ചി കൃഷിക്ക് 21,644 രൂപ വീതം സബ്‌സിഡിയായി ലഭിക്കും.

കൃഷിപരിപാലന ചെലവ് കുറവുള്ള കോലിഞ്ചി കൃഷി ചെയ്തു മൂന്നാം വര്‍ഷമാണ് വിളവെടുപ്പ് നടത്തുന്നത്. കമ്പോള വില വിവരപട്ടികയില്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇടനിലക്കാര്‍ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കോലിഞ്ചി കര്‍ഷകരെ പ്രതിസന്ധിയില്‍ ആക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആണ് കോലിഞ്ചി വിളവെടുപ്പ്. ഈ സമയങ്ങളില്‍ കോലിഞ്ചിക്ക് ഇടനിലക്കാര്‍ ന്യായവില നല്‍കാറില്ല. വന്യമൃഗ ശല്യങ്ങള്‍ക്കു പുറമെ ഫംഗസ് ബാധയും കൃഷി നാശത്തിനു കാരണമാകാറുണ്ട്. കോലിഞ്ചി വിളവെടുപ്പിനു മുന്‍പ് നാശനഷ്ടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു.

നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡില്‍ നിന്നുള്ള സബ്‌സിഡി ലഭിക്കുന്നതിന് കര്‍ഷകരോട് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തിലോ, കൃഷിഭവനിലോ, നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡില്‍ ഓണ്‍ലൈനായോ കൃഷിക്കാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഫീല്‍ഡ് തല പരിശോധന നടത്തിയാണ് സബ്‌സിഡി അനുവദിക്കുന്നത്. ഔഷധി കോലിഞ്ചി ശേഖരിക്കാന്‍ മന്ത്രി തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഔഷധി അധികൃതരുമായി എംഎല്‍എയും കണ്‍സോര്‍ഷ്യം ഭാരവാഹികളും ചര്‍ച്ച നടത്തും. ഔഷധി നേരിട്ട് സംഭരണം നടത്തുന്നതോടെ ഇടത്തട്ട് തട്ടിപ്പുകള്‍ ഒഴിവാകും.

ജില്ലാ കൃഷി ഓഫീസറുടെ അധ്യക്ഷതയില്‍ നടന്ന കണ്‍സോര്‍ഷ്യം രൂപീകരണ യോഗം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ഭാരവാഹികളായി എസ്.ഹരിദാസ് (പ്രസിഡന്റ്), കെ.ജി.മുരളീധരന്‍ (സെക്രട്ടറി), സി.ജി. മധുസൂദനന്‍ (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപറേഷന്‍ ഡി ഹണ്ട് ; സ്പെഷ്യൽ ഡ്രൈവിൽ 108 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപറേഷന്‍ ഡി ഹണ്ടിന്റെ ഭാ​ഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ...

സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍

0
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സന്തോഷ് വര്‍ക്കി(ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍...

പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ തീരുമാനം

0
മാഹി : പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ...

കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിൽ...

0
കണ്ണൂര്‍: കണ്ണൂരിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച്...