കൊൽക്കത്തയിൽ നിന്ന് മുഖ്യമന്ത്രിക്കൊരു ഇ-മെയിൽ ; അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റെത്തി

For full experience, Download our mobile application:
Get it on Google Play

കൊരട്ടി : ചിറങ്ങരയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൊൽക്കത്തയിൽനിന്ന് ഇ-മെയിൽ സന്ദേശം. മണിക്കൂറിനുള്ളിൽ പരിഹാരം. ലോക് ഡൗണിനെത്തുടർന്ന് പണിയില്ലാതായതോടെ ഭക്ഷ്യക്ഷാമം നേരിട്ട മുർഷിദാബാദ് സ്വദേശികൾക്കാണ് ഇ-മെയിൽ സന്ദേശം തുണയായത്.

ലോക് ഡൗണിന്റെ തുടക്കത്തിൽത്തന്നെ പഞ്ചായത്ത് ഇവർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചിരുന്നു. ഇത് തീർന്നുതുടങ്ങിയ വിവരം നാട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെ ഇവരിലാരോ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇവരിലൊരാളുടെ ബന്ധു മുഖ്യമന്ത്രിക്ക് കൊൽക്കത്തയിൽ നിന്ന് ഇ-മെയിൽ സന്ദേശമയച്ചത്.

മുഖ്യമന്ത്രി ഈ സന്ദേശം ഡി.ജി.പി.ക്ക് കൈമാറുകയായിരുന്നു. ഡി.ജി.പി എസ്.പി.ക്കും അവിടെനിന്ന്‌ കൊരട്ടി പോലീസിലേക്കും സന്ദേശം കൈമാറി. ഉടനെ കൊരട്ടി സിഐ. ബി.കെ. അരുണിന്റെ നിർദേശപ്രകാരം എസ്.ഐ. രാമു ബാലചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഭക്ഷ്യവസ്തുക്കളുമായി ചിറങ്ങരയിലുള്ള മുർഷിദാബാദ് സ്വദേശികൾക്ക് അരികിലെത്തുകയായിരുന്നു.

സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പോലീസ് നടത്തുന്ന ഭക്ഷ്യസുരക്ഷാ പദ്ധതി ഇവർക്കായി പ്രയോജനപ്പെടുത്തുകയായിരുന്നു. ഇവരുടെ നിലവിലെ സ്ഥിതി പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...