കൊൽക്കത്ത ബലാത്സംഗക്കൊല ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കൊൽക്കത്തയിൽ യുവവനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതി ഉറപ്പാക്കുന്നതിനുപകരം പ്രതികളെ രക്ഷിക്കാനുള്ള ശ്രമം ഗൗരവതരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഈ നീക്കം ആശുപത്രിയെയും പ്രാദേശിക ഭരണകൂടത്തെയും കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും വിമർശിച്ചു. എന്നാൽ, പ്രതിപക്ഷത്തെ ഇന്ത്യസഖ്യത്തിലെ പ്രമുഖകക്ഷിയായ തൃണമൂൽ കോൺഗ്രസ് നയിക്കുന്ന പശ്ചിമബംഗാൾ സർക്കാരിനെതിരേ നേരിട്ട് ആരോപണമുന്നയിച്ചില്ല. കൊൽക്കത്തയിലെ ദാരുണസംഭവത്തിൽ രാജ്യം മുഴുവൻ ഞെട്ടിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോക്ടർമാർക്കും സ്ത്രീകൾക്കുമിടയിൽ അരക്ഷിതാവസ്ഥ ജനിപ്പിക്കാൻ മനുഷ്യത്വരഹിതമായ പ്രവൃത്തി കാരണമായി. മെഡിക്കൽ കോളേജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽപ്പിന്നെ എങ്ങനെ രക്ഷിതാക്കൾക്ക് അവരുടെ പെൺമക്കളെ പഠനത്തിന് പുറത്തുവിടാൻ കഴിയും? കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം അനുഭവിക്കുന്ന തീരാവ്യഥയ്ക്കൊപ്പം നിൽക്കുന്നു. കുറ്റവാളികൾക്ക് സമൂഹത്തിന് മാതൃകയായ രീതിയിൽ ശിക്ഷ നൽകണം രാഹുൽ ഗാന്ധി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു

0
പാലക്കാട്: സര്‍ക്കാര്‍ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഴ്സിന് അണലിയുടെ കടിയേറ്റു....

ലോകത്തെ നടുക്കിയ കറുത്ത ദിനം ; ഹിരോഷിമ അണുബോംബ് ആക്രമണത്തിന് 81 വയസ്

0
81 വർഷങ്ങൾക്കു മുമ്പ്, ഇന്നേ ദിവസമാണ് ലോകത്താദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിച്ചത്....

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ; തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും ; പുതിയ ഡാം...

0
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കുമെന്ന തമിഴ്നാട് സർക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ...

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...