നീതുവിനെ സംശയം , മുഖത്ത് ആസിഡ് ഒഴിച്ച് വിപിൻ ; കാഴ്ച അടക്കം നഷ്ടപ്പെട്ട് യുവതി ; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവുമായി തെളിവെടുപ്പ് നടത്തി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജോലി സ്ഥലത്തെത്തി ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവ ശേഷം ഉപേക്ഷിച്ച, ബാക്കി വന്ന ആസിഡും കുപ്പിയും പുനലൂരിലെ സ്വകാര്യ വാഹന പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. കണ്ണങ്കോട് സ്വദേശിയായ വിപിൻ രാജ് ആണ് പ്രതി. കൊല്ലം താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്‍റ് ചങ്ങനാശേരി സ്വദേശിനി നീതുവിന് നേരെയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് പ്രതിയുടെ ആക്രമണം. വിപിനും നീതുവും ആശുപത്രിയുടെ സമീപം സംസാരിച്ചു നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം.

വാക്കേറ്റത്തിനൊടുവിൽ വിപിൻ കയ്യിൽ കരുതിയിരുന്ന ആസിഡ് എടുത്ത് നീതുവിന്‍റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മുഖത്ത് 90% പൊള്ളലേറ്റ നീതുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നീതുവിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് സൂചന. നീതുവിനെ സംശയമായിരുന്നുവെന്നും, ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് തന്നെ നയിച്ചതെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ആക്രമണത്തിനുശേഷം സ്ഥലത്തു നിന്നും നിന്നും ഓടി രക്ഷപ്പെട്ട വിപിനെ രാത്രിയോടെയാണ് പോലീസ് പിടികൂടിയത്. സി സി ടി വി ക്യാമറ ഇല്ലാത്ത സ്ഥലത്തുവെച്ചായിരുന്നു ആസിഡ് ആക്രമണം. ഇവർ തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...