കൊല്ലത്ത് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി ; പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതികൾ അറസ്റ്റിൽ. ഏരൂരിലും ചിതറയിലും ആയി രണ്ട് പ്രതികളെയാണ് പോലീസ് പിടികൂടി. ഏരൂർ ഈച്ചംകുഴി സ്വദേശി അനിൽകുമാറി(41)നെയാണ് ഏരൂർ പോലീസ് പിടികൂടിയത്. കബഡി അധ്യാപകനായ അനിൽകുമാർ പരിശീലിപ്പിക്കുന്ന വിദ്യാർഥിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പൊലീസിന് ലഭിച്ച പരാതി. ഇയാൾ കുട്ടിയെ മദ്യം നൽകാൻ ശ്രമിക്കുകയും ചെയ്തുവെന്നും പോലീസ് കണ്ടെത്തി. കുട്ടി സഹപാഠിയോട് വിവരം പറഞ്ഞു. തുടർന്ന് പോലീസിൽ അറിയിക്കുകയും ചെയ്തു. അനിൽകുമാറിന് എതിരെ പോക്‌സോ വകുപ്പ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി മോഹനനെ(61) ചിതറ പോലീസാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്ന മോഹനൻ 10 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് അറസ്റ്റിലായത്. 2022 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടയിൽ പോയി മടങ്ങിയ 10 വയസുകാരനെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. രണ്ടുവർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...