കണ്ണനല്ലൂര്‍ : യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിലായി. തൃക്കോവിൽവട്ടം ചേരിക്കോണം സൗമ്യ ഭവനിൽ ആർ. രാജീവ് (40), സഹോദരനായ ആർ. സജീവ് (38) എന്നിവരാണ് പോലീസ് പിടിയിലായത്. ചേരിക്കോട് സ്വദേശിയായ വി.ഉണ്ണിക്കാണ് കുത്തേറ്റത്. രാത്രി വീടിനടുെത്തത്തിയ യുവാവിനെയും കൂട്ടുകാരനെയും പ്രതികൾ തടഞ്ഞുനിർത്തിയത്രെ. വാക്കേറ്റത്തെ തുടർന്ന് സജീവ് ഉണ്ണിയെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
സംഭവത്തിൽ ഉണ്ണിയുടെ പിതാവിനും സുഹൃത്തിനും പരിക്കേറ്റിരുന്നു. കണ്ണനല്ലൂർ സബ് ഇൻസ്പെക്ടർമാരായ ഡി.സജീവ്, തുളസീധരൻപിള്ള, എ.എസ്.ഐ മെൽവിൻ റോയി, ജോസ്, സി.പി.ഒ മാരായ സുധ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.