ഓയൂർ സംഭവം വഴിത്തിരിവിലേക്ക്; സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ?; റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ ആണെന്ന് സംശയം. പുറത്തുവന്ന രേഖ ചിത്രത്തിലെ ഒരു യുവതി കെയർ ടേക്കർ ആണെന്ന് പോലീസിന് സംശയിക്കുന്നു. ഇവർ റിക്രൂട്ട് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പോലീസിന് വിവരം ലഭിച്ചു.
കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ നേഴ്സിംങ് കെയർ ടേക്കറായ യുവതിയും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

തട്ടിക്കൊണ്ട് പോയ സമയം വാഹനത്തിൽ രണ്ട് പുരുഷൻന്മാരും രണ്ട് സ്ത്രീകളും ഉണ്ടായിരുന്നതായാണ് കുട്ടി മൊഴി നൽകിയത്. കുട്ടിയെ വീട്ടിൽ കൊണ്ടുപോയ ശേഷം ഒരു സ്ത്രീ പുറത്ത് പോയി ഭക്ഷണം വാങ്ങി.പ്രതികൾ തമ്മിൽ സംസാരം കുറവായിരുന്നുവെന്നും കുട്ടി മൊഴി നൽകി. കുട്ടിയെ തിരികെ കൊണ്ടു വിടുമ്പോഴും മൂന്നംഗ സംഘം വാഹനത്തിൽ ഉണ്ടായിരുന്നു.

അതേസമയം പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. കേസിൽ കുട്ടിയുടെ പിതാവിനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായിയുണ്ടായ സംശയത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് പിതാവിൻ്റെ മൊഴി വീണ്ടുo എടുക്കുന്നത്. പ്രതികൾക്കായി ജില്ല പുറത്തേക്കുo അന്വേഷണം വ്യാപിപ്പിച്ചു.

കേസിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോ​ഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ചയാൾ പിടിയിലായിരുന്നു. പിടികൂടിയ ആളെ ചോദ്യം ചെയ്യുകയാണ്. ഡിഐജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. നമ്പർ പ്ലേറ്റ് നിർമിച്ചവർ പൊലീസിനെ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ സംഘത്തിലെ രണ്ടു പേരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. കുട്ടി പറഞ്ഞ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ രേഖാചിത്രം തയാറാക്കിയത്. തട്ടിക്കൊണ്ടു പോയ സംഘത്തിൽ രണ്ടു സ്ത്രീകൾ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു സ്ത്രീയുടെയും പുരുഷന്റെയും രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നിഗമനം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം. ———————- വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] ———————– ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected] ———————- ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...