കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പിലൂടെ അഴിമതിയുടെ പര്യായമായി മാറിയ ഇടതു ഭരണത്തിനെതിരെ കേരള ജനത വിധി എഴുതുവാന്‍ കാത്തുനില്‍ക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കോര്‍പ്പറേഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി സംഗമവും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയര്മാന് കെ.സി. രാജന് അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, എന്‍.കെ. പ്രേമചന്ദ്രന് എം.പി, ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ഡോ. ശൂരനാട് രാജശേഖരന്, മോഹന്‍ ശങ്കര്‍, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഡോ.എ. യൂനുസ് കുഞ്ഞ്, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, കേരള കോണ്‍ഗ്രസ് നേതാവ് കല്ലട ഫ്രാന്‍സിസ്, എ. ഷാനവാസ് ഖാന്, പഴകുളം മധു, എം.എം. നസീര്‍, ജി. രതികുമാര്‍, കെ.എസ്. വേണുഗോപാല്‍, രാജേന്ദ്ര പ്രസാദ്, റാം മോഹന്‍, പി. ജര്‍മിയാസ്, സൂരജ് രവി, കെ. ബേബിസണ്‍, എ.കെ. ഹഫീസ് എന്നിവര്‍ സംസാരിച്ചു.