കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം ; ഘടകകക്ഷികളുടെ സീറ്റില്‍ വിമതര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് ഡിസിസി ഓഫിസിന് മുന്നില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രതിഷേധം. കെപിസിസി വൈസ് പ്രസിഡന്റ് എഴുകോണ്‍ നാരായണന്റെ നേതൃത്വത്തിലാണ് ചിഹ്നം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം. കെപിസിസി അംഗീകരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഡിസിസി ചിഹ്ന്‌നം നല്‍കുന്നില്ലെന്നാണ് പരാതി. കൊല്ലത്തെ വിവിധ ബ്ലോക്ക് പഞ്ചായത്തിലേക്ക് വിമതരായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച 12 പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചിഹ്നം നല്‍കാന്‍ കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു.

മുല്ലപ്പളളി രാമചന്ദ്രന്‍ നല്‍കിയ കത്തുമായി ഇന്ന് സ്ഥാനാര്‍ത്ഥികള്‍ ഡിസിസി ഓഫിസിലെത്തി. എന്നാല്‍ ഘടകക്ഷികള്‍ക്ക് അടക്കം നല്‍കിയ സീറ്റുകളാണെന്നും ഇത് വിട്ടു നല്‍കാനാകില്ലെന്നും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ നിലപാടെടുത്തു. ഇതോടെ സ്ഥാനാര്‍ത്ഥികള്‍ ഡിസിസി പ്രസിഡന്റിന്റെ ഓഫിസിന് മുന്നില്‍ നില്‍പ്പുസമരം ആരംഭിച്ചു. പ്രതിഷേധം തുടങ്ങിയതോടെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ മറ്റൊരു വാഹനത്തില്‍ കയറി പുറത്തേക്ക് പോയി.

കെപിസിസി തീരുമാനങ്ങള്‍ അംഗീകരിക്കുന്ന ആളാണ് താനെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കെപിസിസിക്ക് നല്‍കുമെന്നും ബിന്ദു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ആര്‍എസ്പിക്ക് അടക്കം വീതം വച്ചു നല്‍കിയ സീറ്റുകളാണ് കെപിസിസി വിമതര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....