മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ കൊല്ലം ഡി.എം.ഒ റിപ്പോര്‍ട്ട്​ നല്‍കി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജില്ല ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ​ഓഫിസര്‍ റിപ്പോര്‍ട്ട്​ നല്‍കി. മോര്‍ച്ചറി അറ്റന്‍ഡറി​ന്റെ അശ്രദ്ധയാണ്​ മൃതദേഹം മാറുന്നതിന്​ കാരണമായതെന്നാണ്​ ആരോഗ്യ മന്ത്രിക്ക്​ ഡി.എം.ഒ ഡോ. ആര്‍. ശ്രീലത നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്​.

രേഖകള്‍ പരിശോധിക്കുന്നതില്‍ അശ്രദ്ധയുണ്ടായി. രണ്ട്​ മൃതദേഹങ്ങളും കോവിഡ്​ പോസിറ്റീവ്​ ആയതിനാലാകും പരസ്​പരം മാറിപ്പോയതെന്നും ഡി.എം.ഒ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ്​ പാല്‍കുളങ്ങര 16ാം നമ്പര്‍ ബൂത്ത്​ പ്രസിഡന്റ്  കിളികൊല്ലൂര്‍ കന്നിമേല്‍ചേരി കണിയാംപറമ്പില്‍ ശ്രീനിവാസന്‍(75), കൊല്ലം കോര്‍പ്പറേഷന്‍ റിട്ട.ജീവനക്കാരന്‍ കച്ചേരി വാര്‍ഡ്​ പൂന്തലില്‍ സുകുമാരന്‍ (75) എന്നിവരുടെ മൃതദേഹങ്ങളാണ്​ പരസ്​പരം മാറി നല്‍കിയത്. ഡി.സി.സി പ്രസിഡന്റ്  ബിന്ദുകൃഷ്​ണ നല്‍കിയ പരാതിയിലാണ്​ ആരോഗ്യമന്ത്രി ഡി.എം.ഒയോട്​ റിപ്പോര്‍ട്ട്​ തേടിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....