കൊല്ലം : കൊല്ലം ജില്ലയിലെ പന്മന പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇവിടെ മൂന്നു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം നേരത്തെ കുളത്തൂപ്പുഴ, തെന്മല. കല്ലുവാതുക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. ഈ പഞ്ചായത്തുകള്‍ക്ക് പുറമെയാണ് പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊല്ലം ജില്ലയില്‍ പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ
RECENT NEWS
Advertisment