എട്ടു വിമാനങ്ങളിലായി ജില്ലക്കാരായ 56 പേര്‍കൂടി എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ എട്ട് വിമാനങ്ങളിലായി മേയ് 29 ന് പത്തനംതിട്ട ജില്ലയിലെത്തിയത് 56 പേര്‍. ദുബായ് – കൊച്ചി വിമാനത്തില്‍ രണ്ടു സ്ത്രീകളും നാലു പുരുഷന്‍മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ആറു പേരും കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ 16 പേരാണ് നാട്ടിലെത്തിയത്. രണ്ടു സ്ത്രീകളും 13 പുരുഷന്മാരും ഒരു കുട്ടിയുമാണു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലും ബാക്കിയുളളവര്‍ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലുമാണ്.

മസ്‌ക്കറ്റ് – കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരും രണ്ടുകുട്ടിയും ഉള്‍പ്പടെ എട്ടു പേരാണു വന്നത്. അഞ്ചുപേര്‍ കോവിഡ് കെയര്‍ കേന്ദ്രത്തിലും മൂന്നു പേര്‍ വീട്ടിലും നിരീക്ഷണത്തിലാണ്. അര്‍മേനിയ – കൊച്ചി വിമാനത്തിലും ദുബായ് – കാലിക്കറ്റ്, കുവൈറ്റ് – കാലിക്കറ്റ് വിമാനങ്ങളിലും ഓരോ പുരുഷന്മാര്‍ വീതമാണു നാട്ടിലെത്തിയത്. എല്ലാവരും കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. സൗദി – കാലിക്കറ്റ് വിമാനത്തില്‍ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ മൂന്നുപേരാണ് എത്തിയത്. ഇതില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. എല്ലാവരും വീട്ടില്‍ നിരീക്ഷണത്തിലാണ്.

ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ 20 പേരാണ് എത്തിയത്. ഒമ്പത് സ്ത്രീകളും ഒമ്പത് പുരുഷന്‍മാരും രണ്ടു കുട്ടികളുമാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പടെ ഏഴുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലും 13 പേര്‍ കോവിഡ് കെയര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലുമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...