വെള്ളത്തിനായി അഞ്ചാം ദിനവും നെട്ടോട്ടമോടി സ്നേഹതീരം ; ദുരിതം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം ഇരവിപുരത്തെ സ്നേഹതീരം കോളനിയില്‍ വെളളമില്ലാതായിട്ട് അഞ്ചുദിവസം പിന്നിടുന്നു. കുഴല്‍കിണറിലെ മോട്ടര്‍ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. കോര്‍പറേഷന്‍ ടാങ്കറില്‍ എത്തിക്കുന്നുണ്ടെങ്കിലും മതിയാകുന്നില്ലെന്നാണ് ആളുകളുടെ പരാതി. വെളളത്തിനായുളള നെട്ടോട്ടത്തിലാണ് ആളുകള്‍. ഇരവിപുരം സ്നേഹതീരത്തെ സുനാമി ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വെളളമില്ലാതായിട്ട് അഞ്ചുദിവസം പിന്നിടുന്നു. പരാതി പറഞ്ഞ് മടുത്തപ്പോള്‍ ഇന്നലെ കോര്‍പേറഷന്‍ അധികൃതര്‍ ടാങ്കറില്‍ വെളളം കൊണ്ടുവന്നെങ്കിലും മതിയാകുന്നില്ല. ഒന്നോരണ്ടോ പേരുടെ പരാതി മാത്രമല്ലിത്. 132 കുടുംബങ്ങളാണ് ഇവിടെയുളളത്.

അഞ്ഞൂറിലധികം പേര്‍ക്ക് കോളനിയിലെ കുഴല്‍കിണറില്‍ നിന്നാണ് വെളളം ലഭിച്ചിരുന്നത്. അഞ്ചുദിവസം മുന്‍പ് കുഴല്‍കിണറിന്റെ മോട്ടര്‍ തകരാറിലായതോടെ ആളുകള്‍ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ ഇൗ ഫ്ളാറ്റുകളില്‍ താമസിക്കുന്നവരിലേറെയും പ്രായമുളളവരാണ്. കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് താഴെ നിന്ന് പടിക്കെട്ടുകയറി വെളളം എത്തിക്കാന്‍ എല്ലാവരും പാടുപെടുന്നു. കുഴല്‍കിണറില്‍ നിന്ന് വെളളം ലഭിക്കുന്നതിന് അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നാണ് കോളനിയില്‍ താമസിക്കുന്നവരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...

വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം , 42കാരൻ...

0
കാസർകോട് : വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം...

ഓപ്പറേഷൻ തൂഫാൻ ; കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ റാലി നടന്നു

0
കോന്നി: സംസ്ഥാന സർക്കാർ തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ - ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്...

അയ്യങ്കാളി അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ;...

0
പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുവാന്‍...