കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ട പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി കൊല്ലം എക്സൈസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കഞ്ചാവ് കടത്തിയ കേസിൽ നാടുവിട്ട പ്രതിയെ ദില്ലിയിൽ നിന്നും പിടികൂടി കൊല്ലം എക്സൈസ്. 19 കിലോഗ്രാം കഞ്ചാവ് വിൽപ്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കേസിലെ രണ്ടാം പ്രതി തിരുവനന്തപുരം ശംഖുമുഖം സ്വദേശിയായ രാഹുൽ കൃഷ്ണയെയാണ് 10 ദിവസത്തോളം നീണ്ട അന്വേഷണത്തിൽ എക്സൈസ് സംഘം ദില്ലിയിൽ നിന്നും അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ പിടിക്കപ്പെടാതിരിക്കാൻ നാടുവിട്ട് ഗൾഫിൽ എത്തിയ പ്രതി രണ്ട് വർഷമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. തുടർന്ന് പ്രതി ദില്ലിയിൽ എത്തുന്നു എന്ന വിവരം ലഭിച്ച എക്സൈസ് സംഘം ദില്ലിയിൽ എത്തി എമിഗ്രേഷൻ വകുപ്പിന്റെയും ദില്ലി പോലീസിന്റെയും സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ ഷിജു, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ശ്രീനാഥ് എന്നിവർ അടങ്ങിയ മൂന്നംഗ സംഘമാണ് ദില്ലിയിൽ ദിവസങ്ങളോളം മുങ്ങി നടന്ന പ്രതിയെ പിടികൂടിയത്.

2022 ലാണ് കേസിനാസ്പദമായ സംഭവം. രാഹുൽ കൃഷ്ണയും മറ്റ് അഞ്ച് പേരും ചേർന്ന് ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് കൊല്ലത്ത് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരിശോധന നടക്കുന്നത് കണ്ട് കഞ്ചാവ് നിറച്ച ബാഗ് ഉപേക്ഷിച്ചു പ്രതികൾ കടന്നു കളയുകയായിരുന്നു. എന്നാൽ ഉപേക്ഷിച്ച ബാഗിൽ നിന്നും ലഭിച്ച സിം കാർഡുകൾ നിർണായക തെളിവാക്കി അന്വേഷണ ഉദ്യോഗസ്ഥൻ അന്നത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി.സുരേഷ് നടത്തിയ കുറ്റമറ്റ അന്വേഷണമാണ് ആറ് പ്രതികളിലേക്ക് എത്തിയത്. തുടർന്ന് അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിൽ നാല് പ്രതികളെ പിടികൂടിയിരുന്നു. ഇനി പിടികൂടാൻ ഉള്ള രണ്ട് പ്രതികളിൽ ഒരാളാണ് ഇപ്പോൾ പിടിയിലായ രാഹുൽ കൃഷ്ണ. ഇരുവർക്കുമായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...