കൊല്ലം: നിരവധി മോഷണക്കേസുകളിലെ പ്രതിയെ കൊല്ലം കടയ്ക്കൽ പോലീസ് പിടികൂടി. അടൂര്‍ പറക്കോട് സ്വദേശി തുളസീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കലിൽ നിന്നും റബ്ബർ ഷീറ്റ് മോഷ്ടിച്ച കേസിൽ തുളസീധരൻ കഴിഞ്ഞയാഴ്ച്ചയാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച്ച രാത്രി പന്തളം മുക്കിലുള്ള വീട്ടിൽ മോഷണം നടത്തിയത്. വീടിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന തുളസീധരൻ ടിവി ഉൾപ്പടെയുള്ള വീട്ടുപകരണങ്ങളാണ് മോഷ്ടിച്ചത്.
മുറ്റത്തുണ്ടായിരുന്ന സ്കൂട്ടറിലാണ് ഇയാൾ രക്ഷപെട്ടത്. പിന്നാലെ വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശൂരനാട് നിന്നും തുളസീധരനെ അറസ്റ്റ് ചെയ്തത്. ഇയാൾ മോഷ്ടിച്ച വീട്ടുപകരണങ്ങൾ പോലീസ് കണ്ടെടുത്തു. ടിവി പുനലൂരിലെ ഒരു വീട്ടിൽ നിന്നും നിലവിളക്കുകളും ഓട്ടു പാത്രങ്ങളും ആക്രിക്കടയിൽ നിന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































