കൊല്ലം : കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയിലെ വിദ്യാര്‍ത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച്ച കോളേജ് അടച്ചിടും. ഹോസ്റ്റല്‍ മെസിലെ പ്രശ്നങ്ങള്‍ ഈ സമയത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ത്ഥികളും കോളേജ് മാനേജ്‌മെന്റുമായും പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമായത്. മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ചു മെഡിസിറ്റിയിലെ വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ് ബഹിഷ്‌കരിച്ചു സമരം ചെയ്തിരുന്നു.
മികച്ച ഭക്ഷണം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. മെസ്സിലെ ഭക്ഷണം കഴിച്ച 12 കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്ന് സമരം ആരംഭിച്ചത്. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.