പോലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച്‌ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച്‌ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാല മോഷണക്കേസില്‍ അറസ്റ്റിലായ കുഞ്ഞുമോനാണ് ആര്യാനാട് ​പോലീസ് സ്റ്റേഷനിലെ സെല്ലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം മുന്‍പ് നടന്ന മാല മോഷണത്തിലാണ് കുഞ്ഞുമോനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് സ്റ്റേഷനിലെ ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. ഇതോടെ, പ്രതി കുഞ്ഞുമോന്‍ പോലീസിനെതിരെ തിരിഞ്ഞു. തന്നെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ, സെല്ലിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസുകാര്‍ ഓടിയെത്തി ടൈല്‍ പിടിച്ചു വാങ്ങി പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....