കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റി വിദ്യാര്‍ത്ഥി സമരo ; രണ്ടാഴ്ച്ച കോളേജ് അടച്ചിടും

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ട്രാവന്‍കൂര്‍ മെഡിസിറ്റിയിലെ വിദ്യാര്‍ത്ഥി സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ടാഴ്ച്ച കോളേജ് അടച്ചിടും. ഹോസ്റ്റല്‍ മെസിലെ പ്രശ്നങ്ങള്‍ ഈ സമയത്തിനുള്ളില്‍ പരിഹരിക്കുമെന്ന് കോളേജ് മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കി. വിദ്യാര്‍ത്ഥികളും കോളേജ് മാനേജ്‌മെന്റുമായും പോലീസ് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമായത്. മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് ആരോപിച്ചു മെഡിസിറ്റിയിലെ വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസ്‌ ബഹിഷ്‌കരിച്ചു സമരം ചെയ്തിരുന്നു.

മികച്ച ഭക്ഷണം നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് സമരം. മെസ്സിലെ ഭക്ഷണം കഴിച്ച 12 കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ആണ് ഇന്ന് സമരം ആരംഭിച്ചത്. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും മാനേജ്‌മെന്റ് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...