ഓയൂർ : നിയന്ത്രണംവിട്ട കാർ കരിങ്ങന്നൂർ പാലത്തിന് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ 8.15ന് റോഡുവിള തടത്തിവിള സ്വദേശിയുടെ കാറാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. അമ്മയും മകനും ഓയൂർ ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അപകടം. നാട്ടുകാർ എത്തി കാറിനുള്ളിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരെയും നിസാര പരുക്കളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു
RECENT NEWS
Advertisment