അഞ്ചാലുംമൂട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തൃക്കരുവ വന്മള കടപ്പായിൽ വീട്ടിൽ ആരോമലിനെയാണ് (26) അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി അസിസ്റ്റന്‍റ് പോലീസ് കമീഷണർ ജി.ഡി വിജയകുമാറിന്റെ നിർദേശപ്രകാരം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി.ദേവരാജൻ, എസ്.ഐ മാരായ ശബ്ന, റഹീം, എ.എസ്.ഐ ഓമനക്കുട്ടൻ വനിത സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
RECENT NEWS
Advertisment