Wednesday, April 24, 2024 8:58 pm

കൊല്ലം – പുനലൂര്‍ പാതയില്‍ വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പുനലൂര്‍ : കൊല്ലം-പുനലൂര്‍ പാതയില്‍ വൈദ്യുതി ട്രെയിന്‍ ഓടിത്തുടങ്ങി. വ്യാഴം രാവിലെ 6.30ന് പുനലൂരില്‍നിന്ന് പുറപ്പെട്ട് പകല്‍ 11.35ന് നാഗര്‍കോവിലില്‍ എത്തുന്ന സ്പെഷ്യല്‍ ട്രെയിനാണ് വൈദ്യുതീകരിച്ച പാതയില്‍ ആദ്യം ഓടിയത്. തുടര്‍ന്ന്, 3.10ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 8.-15ന് പുനലൂരില്‍ എത്തിച്ചേര്‍ന്നു. ഇതിന് ആവശ്യമായ വൈദ്യുതി എന്‍ജിന്‍ ബുധന്‍ രാത്രിതന്നെ പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചിരുന്നു.

വൈദ്യുതീകരണം പൂര്ത്തിയായ ശേഷം പാത വൈദ്യുതി എന്‍ജിന് സര്വീസ് നടത്താന് പ്രാപ്തമാണെന്ന് കാണിച്ച്‌ ഇലക്‌ട്രിക്കല് വിഭാഗം നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മുതല് സര്വീസ് ആരംഭിക്കാന്‍ തിരുവനന്തപുരം, മധുര ഡിവിഷനുകള് തീരുമാനിച്ചത്. പുനലൂര്-നാഗര്കോവില് സ്പെഷ്യല്‍ ട്രെയിനിനൊപ്പം തിരുനെല്വേലി––നാഗര്കോവില്, നാഗര്കോവില്-കന്യാകുമാരി സര്വീസുകളും വ്യാഴാഴ്ച മുതല് വൈദ്യുതി എന്‍ജിനുമായി സര്വീസ് നടത്താന് ഉത്തരവായിട്ടുണ്ട്.

മെയ് 31-നാണ് കൊല്ലം-പുനലൂര് പാതയില് വൈദ്യുതീകരണ ജോലികള് പൂര്ത്തിയാക്കിയത്. അന്നുരാത്രി 9.30-ഓടെ പാതയില് 25 കെവി വൈദ്യുതി പ്രവഹിപ്പിച്ച്‌ തുടങ്ങി. പാതയിലെ 2727 മരം മുറിച്ചുനീക്കുന്ന ജോലി മാത്രമാണ് വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ബാക്കിയുള്ളത്. ഇതിന് ടെന്‍ഡര് നടപടിയായി. മരംമുറിക്കല്‍ സര്വീസിനെ ബാധിക്കില്ല.

അലഹബാദ് ആസ്ഥാനമായ സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയില്‍വേ ഇലക്‌ട്രിഫിക്കേഷന്‍സിലെ ജനറല്‍ മാനേജര്‍ വൈ പി സിങ് ഫെബ്രുവരി 24ന് പാത പരിശോധിച്ച ശേഷമാണ് ജോലികള്‍ വേഗത്തിലായത്. വൈദ്യുതീകരണ ജോലികള്‍ സുഗമമാക്കുന്നതിന് ഇടയില്‍ കൊല്ലം-ചെങ്കോട്ട പാതയിലെ രണ്ട് പാസഞ്ചര്‍ സ്പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കിയിരുന്നു. മധുര––പുനലൂര്‍ എക്സ്പ്രസ്സ്, ഗുരുവായൂര്‍-പുനലൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ് എന്നിവയ്ക്ക് പുനലൂര്‍വരെ വൈദ്യുതി എന്‍ജിന്‍ ഉപയോഗിക്കാനുള്ള അനുമതി ഉടന്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നുവരും മെമു
വൈദ്യുതി എന്‍ജിനുകള്‍ ഓടിത്തുടങ്ങിയതോടെ മെമു സര്‍വീസും ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. മെയ് 30-ന് പാതയില് മെമു ഓടിക്കുമെന്നായിരുന്നു റെയില്വേയുടെ വാഗ്ദാനം. പാതയിലെ ആദ്യ വൈദ്യുതി ട്രെയിന്‍ സര്വീസ് മെമുവായിരിക്കുമെന്നും യാത്രക്കാര് പ്രതീക്ഷിച്ചു. എന്നാല്, പ്രഖ്യാപിച്ച പോലെ മെമു ഓടിക്കാന് കഴിഞ്ഞില്ല.

പാതയില് ഒരുതവണകൂടി സംയുക്ത പരിശോധന നടത്തേണ്ടതിനാലാണ് മെമു നീട്ടിവച്ചതെന്നും വൈകാതെ ഓടിത്തുടങ്ങുമെന്നും റെയില്വേ അധികൃതര്‍ അറിയിച്ചിരുന്നു. നിലവില് ഡീസല് ലോക്കോയുമായാണ് ട്രെയിന്‍ സര്വീസ് നടത്തുന്നത്. മെമു ഓടിക്കുന്നതിന് പുതിയ തീരുമാനമായിട്ടില്ല. രാവിലത്തെ കൊല്ലം-പുനലൂര്‍ സ്പെഷ്യല്‍ സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ മെമു ആയിട്ടാണ് പ്രഖ്യാപിച്ചത്. എന്നാല്‍, ഇപ്പോഴും ഐസിഎഫ് കോച്ചുകള്‍ ഉപയോഗിച്ചാണ് സര്‍വീസ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്ത ചൂടു വകവെക്കാതെ കൊട്ടിക്കലാശം ഗംഭീരമാക്കി ഇടതുമുന്നണി

0
റാന്നി: കനത്ത ചൂടു വകവെക്കാതെയും മഴ ഭീക്ഷണി മാറി നിന്നതോടെയും കൊട്ടിക്കലാശം...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ് ; നാളെ പത്രിക സമര്‍പ്പിക്കും

0
ലക്‌നൗ: എസ്പി ശക്തികേന്ദ്രമായ കനൗജില്‍ പാര്‍ട്ടി അധ്യക്ഷനും യുപി മുന്‍ മുഖ്യമന്ത്രിയുമായ...

നാളെ (25) നിശബ്ദ പ്രചാരണം ; ബൂത്തുകള്‍ രാത്രിയോടെ സജ്ജമാകും

0
പത്തനംതിട്ട : ഇന്ന് (24) വൈകിട്ട് ആറിന് കൊട്ടിക്കലാശത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ...

ജില്ലയിൽ ഇതുവരെ വോട്ട് ചെയ്യപ്പെട്ട പോസ്റ്റല്‍ ബാലറ്റുകള്‍ 13,779

0
പത്തനംതിട്ട : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്യപ്പെട്ടത് 13,779 പോസ്റ്റല്‍ ബാലറ്റുകള്‍....