മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്. വാര്യാപുരത്ത് പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിലെ ജോലിക്കാരനായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ 4 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇലന്തൂർ ചായപുന്നയ്ക്കൽ രാഹുൽ കൃഷ്ണൻ, നൂർ കരിം ഷേഖ്, മെഴുവേലി വെള്ളിക്കര ജിത്ത് ജോൺ ജോസഫ്, ശ്രീകൃഷ്ണപുരം ശിവവരദൻ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ, സബ് ഇൻസ്‌പെക്ടർമാരായ വിഷ്ണു, ഷൈജു, സിപിഒ രതീഷ്, ഷാനവാസ്‌ സനൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് മണിക്കൂറുകൾക്കകം പ്രതികളെ വീടുകളിൽ നിന്ന് പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....