കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കുഞ്ഞുമോനാണ് മരിച്ചത്. കിണറ്റിനുള്ളിൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കിണർ വൃത്തിയാക്കുന്നതിനായി കുഞ്ഞുമോനും മറ്റ് രണ്ടുപേരും കിണറ്റിലേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ കുഞ്ഞുമോന് ശ്വാസതടസ്സം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നാലെ മറ്റ് രണ്ടുപേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

കിണറ്റിൽ നിന്ന് സ്വയം പുറത്തേക്ക് കയറാൻ കഴിയാത്തവിധം മൂവരും കുഴഞ്ഞുവീണതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൂവരെയും പുറത്തെടുത്ത് കരയിലെത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞുമോൻ മരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്. കിണറ്റിനുള്ളിലെ ഓക്സിജന്റെ അളവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മന്ദമരുതി – കക്കുടുമൺ റോഡ് നിർമാണം അനിശ്ചിതത്വത്തിൽ : മെറ്റൽ നിരത്തിയിട്ട് മാസങ്ങൾ ,...

0
​മന്ദമരുതി : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ച മന്ദമരുതി...

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...