കൊല്ലമുള സി.പി.എം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെ പീഡന ശ്രമത്തിന് ആദിവാസി യുവതി വെച്ചുച്ചിറ പോലീസില്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊല്ലമുള സി.പി.എം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടിക്കെതിരെ പീഡന ശ്രമത്തിന് ആദിവാസി യുവതി വെച്ചുച്ചിറ പോലീസില്‍ പരാതി നല്‍കി. അശ്ലീല ചുവയോടെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നത്  തുടര്‍ന്നതോടെയാണ് യുവതി പരാതി നല്‍കിയത്.

കൊല്ലമുള സി.പി.എം ലോക്കല്‍ സെക്രട്ടറി ജോജി മഞ്ചാടി പീഡിപ്പിക്കുവാന്‍ ശ്രമിച്ചു എന്ന് കാട്ടിയാണ് ആദിവാസി യുവതി പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. പല തവണ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതായും ഫോണില്‍ കൂടി അശ്ലീലതയോടെ സംസാരിച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായും യുവതി പരാതിയില്‍ പറയുന്നു. ആദിവാസി കോളനിയില്‍ താമസിക്കുന്ന വിവാഹിതയായ യുവതിയാണ് പരാതിക്കാരി. മൂന്ന് കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. സംഭവം യുവതി പുറത്ത് പറഞ്ഞതോടെ സി.പി.എം പ്രവര്‍ത്തകര്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും യുവതി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പല തവണ യുവതിയെ പീഡിപ്പിക്കുവാന്‍ ജോജി ശ്രമം നടത്തി. ഇയാളുടെ ശല്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ യുവതി ശ്രമിച്ചെങ്കിലും ഇയാള്‍ നിരന്തരം യുവതിയെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു. സി.പി.എമ്മിന്റെ കൊല്ലമുളയിലെ ലോക്കല്‍ സെക്രട്ടറിയായ ഇയാളുടെ ഭരണസ്വാധീനം ഭയന്നാണ് യുവതി പരാതി നല്‍കുവാന്‍ മടിച്ചത്. കേട്ടാലറക്കുന്ന തരത്തിലുള്ള ഫോണ്‍  സംഭാഷണം യുവതി തെളിവിനായി നല്‍കിയിട്ടുണ്ട്. ഇയാളുടെ ശല്യം സഹിക്കാതെ വന്നതോടെയാണ് വെച്ചുച്ചിറ പോലിസില്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...