കോട്ടയം കൊല്ലപ്പള്ളിയില്‍ വീടിന്റെ കതക് തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലപ്പള്ളി : കോട്ടയം കൊല്ലപ്പള്ളിയില്‍ വീടിന്റെ കതക് തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു.കൊല്ലപ്പള്ളി കവല വഴിമുക്കിനു സമീപം താമസിക്കുന്ന കണ്ടത്തില്‍ പുത്തന്‍പുരയില്‍ ഗോപരാജിന്റെ വിട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. വീടിന്റെ പിന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. ഗോപരാജിന്റെ മക്കളുടെ കഴുത്തില്‍ കിടന്ന 10 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ മാല അപഹരിച്ചു. വീട്ടുകാര്‍ ബഹളമുണ്ടാക്കിയതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു.

സംഭവമറിഞ്ഞ് രാത്രി തന്നെ മേലുകാവ് പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. കൊല്ലപ്പള്ളി ടൗണിലെ സ്വര്‍ണക്കട വ്യാപാരിയാണ് ഗോപിരാജ്. സമീപത്തെ മൂന്നു വീടുകളിലും മോഷണശ്രമമുണ്ടായി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...