കോന്നി : വയോധികനെ അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. കോന്നി മങ്ങാരം മണ്ണാറത്തറയില്‍ ഭാസ്കരന് നായര്‍ (77)ആണ് അപകടത്തില്‍ പെട്ടത്. ഐരവണ്‍ തൂക്കുപാലത്തിനു സമീപം ഇന്നലെ വൈകിട്ട് നാലു മണിയോടുകൂടിയായിരുന്നു സംഭവം. ഫയര്‍ ഫോഴ്സ് പത്തനംതിട്ട യൂണിറ്റിന്റെ സ്കൂബ ടീം ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കോന്നിയില്‍ വയോധികനെ ഒഴുക്കില്‍പ്പെട്ട് കാണാതായി
RECENT NEWS
Advertisment