കോന്നി ബ്ലോക്ക് ഇളകൊള്ളൂർ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊള്ളൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന് നടക്കും. ഈ ഡിവിഷൻ മെമ്പറും കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന ജിജി സജി അയോഗ്യയാക്കപെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രമാടം പഞ്ചായത്തിലേ ബ്ലോക്ക് പടി, പള്ളിപടി, തെങ്ങുംകാവ്, വട്ടകാവ്, പേരൂർ കുളം, കോന്നി ഗ്രാമപഞ്ചായത്തിലെ മാമൂട്, ചിറ്റൂർ മുക്ക് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നതാണ് ഇളകൊള്ളൂർ ഡിവിഷൻ. ഉപതിരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചതോടെ സ്ഥാനാർഥി നിർണ്ണയ ചർച്ചയിലാണ് ഇരു മുന്നണികളും. പ്രമാടം പഞ്ചായത്തിൽ നിന്നുള്ള ജലജ പ്രകാശ് ആണ് എൽ ഡി എഫ് സ്ഥാനാർഥി. യു ഡി എഫ് സ്ഥാനാർഥികളായി മുൻ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ലീല രാജൻ, കോന്നി ജി എച്ച് എസ് എസ് മുൻ പ്രിൻസിപ്പൽ ജ്യോതി എന്നിവരുടെ പേരുകൾ ഉയർന്നു വന്നിട്ടുണ്ട്. ഈ മാസം 22 നാണ് നോമിനേഷൻ നൽകേണ്ട അവസാന തീയതി.22 ന് സൂക്ഷ്മ പരിശോധന നടക്കും. മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈ കോടതി ശരിവെച്ചിരുന്നു.

കൂറുമാറ്റവുമായി ബന്ധപ്പെട്ട് തന്നെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് ജിജി സജി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആണ് ഈ വിധി ഉണ്ടായത്. ഇതോടെ ആണ് ഇളകൊള്ളൂർ ഡിവിഷനിൽ ഉപതിരഞ്ഞെടുപ്പിന് ചിത്രം തെളിഞ്ഞത്. ഇളകൊള്ളൂർ ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച ജിജി സജി എൽ ഡി എഫിന് ഒപ്പം ചേർന്ന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക്‌ എത്തുകയായിരുന്നു. പാർട്ടി വിപ്പ് ലംഘിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കോൺഗ്രസിന്റെ പരാതി സ്വീകരിച്ച കമ്മീഷൻ ഇവരെ അയോഗ്യയാക്കുകയും ചെയ്തു. ഇതിനെതിരെ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. അയോഗ്യത ശരിവെച്ചതോടെ പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ് ഇവിടെ. കഴിഞ്ഞ തവണ എൽ ഡി എഫ് ലെ റൂബി സാം തെക്കിനേത്തിനെ 738 വോട്ടുകൾക്ക് ആണ് ജിജി തോല്പിച്ചത്. 13 അംഗങ്ങൾ ഉള്ള കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നിലവിൽ എൽ ഡി എഫ് നും യു ഡി എഫ് നും 6 അംഗങ്ങൾ ആണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....