കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഐ എസ് ഒ പ്രഖ്യാപനവും വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പഠിതാക്കളുടെ കലാസംഗമവും കെ യു ജനീഷ് കുമാർ എം എൽ എ ഉത്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി ഐ.എസ്.ഒ പ്രഖ്യാപനം നടത്തി. കോന്നിയിലെ മാധ്യമ പ്രവർത്തകരേയും കലാസാംസ്കാരിക രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരേയും കെ യു ജനീഷ് കുമാർ എം എൽ എ ആദരിച്ചു. കലാപരിപാടികളിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസിഡന്റ് ജെറി മാത്യു സാം, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി, ബ്ലോക്ക് അംഗം ജോൺ പി തോമസ്, കോന്നി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലീലാരാജൻ, റോജി എബ്രഹാം, എലിസബത്ത് രാജു, പി ആർ രാമചന്ദ്രൻപിള്ള, പ്രീയ എസ് തമ്പി, മിനി വിനോദ്, ഗ്രാമപഞ്ചായത്തംഗം ആനന്ദവല്ലിയമ്മ, പി എ യു പത്തനംതിട്ട പ്രോജക്ട് ഡയറക്ടർ എൻ ഹരി, പത്തനംതിട്ട എ ഡി സി(ജനറൽ)കെ കെ വിമൽരാജ്, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ അനുപമ കെ, ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി ഒ,അജിത്ത് കെ തുടങ്ങിയവർ പങ്കെടുത്തു.