കോന്നി ബ്ലോക്ക് പഞ്ചായത്ത് ; അവിശ്വാസ ചർച്ചയ്ക്ക് മുമ്പായി വൈസ് പ്രസിഡൻ്റ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫ് അംഗങ്ങൾ അവിശ്വാസപ്രമേയം സമർപ്പിച്ചത് ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പായി വൈസ് പ്രസിഡൻ്റ് നീതു ചാർലി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചു. ഉപതിരഞ്ഞെടുപ്പിലൂടെ 13 അംഗ ഭരണസമിതിയിൽ കക്ഷിനില യുഡിഎഫ് 07, എൽഡിഎഫ് 06 എന്ന നിലയിലായിരുന്നു. തുടർന്നാണ് സിപിഐ അംഗമായ വൈസ് പ്രസിഡൻ്റിനെതിരെ യുഡിഎഫിലെ 7 അംഗങ്ങൾ ചേർന്ന് അവിശ്വാസം നൽകിയത്. വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കുന്നതിലൂടെ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന വൈസ് പ്രസിഡൻ്റിനോടുള്ള അവിശ്വാസം രേഖാമൂലം പ്രമേയമായി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നൽകുകയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെയുള്ള യുഡിഎഫ് അംഗങ്ങൾ. ഭരണസമിതിയുടെ തുടക്കത്തിൽ യുഡിഎഫ് 7 എൽഡിഎഫ് 6 എന്നായിരുന്നു കക്ഷി നില എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം കൂറുമാറ്റത്തിലൂടെ ഒരു അംഗം എൻഡിഎഫിൽ എത്തിയതോടുകൂടി എൽഡിഎഫ് 7 യുഡിഎഫ് 6 എന്നായി മാറിയതോടുകൂടി ഭരണമാറ്റം ഉണ്ടാകുകയും ചെയ്തു.

നിയമപോരാട്ടത്തിലൂടെ കൂറുമാറിയ ജിജി സജിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതോടുകൂടി കക്ഷി നില 6 – 6 എന്ന് വന്നതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അംഗം എം.വി അമ്പിളി വീണ്ടും പ്രസിഡൻ്റ് ആകുകയായിരുന്നു. എന്നാൽ വൈസ് പ്രസിഡൻ്റായി നീതു ചാർലി തുടരുകയും ചെയ്തു. തുടർന്ന് ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫിലെ ജോളി ഡാനിയൽ വിജയിക്കുകയും യുഡിഎഫിന് 7 അംഗങ്ങളാകുകയുമായിരുന്നു. തുടർന്നാണ് വൈസ് പ്രസിഡൻ്റിനെതിരെ അവിശ്വാസം നൽകുന്നതിന് യു ഡി എഫ് അംഗങ്ങൾ തീരുമാനിച്ചത്. വൈസ് പ്രസിഡൻ്റ് രാജി നൽകിയതോടുകൂടി അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കേണ്ടി വന്നില്ല. യുഡിഎഫിലെ 7 അംഗങ്ങളും ഹാജരായിരുന്നു. ഇനി ഒഴിവു നികത്തുന്നതിനുള്ള നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്ന മുറയ്ക്ക് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഉണ്ടാകുകയും ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...