കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരുടെ അനാസ്ഥ മൂലം പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി . കോവിഡിന്റെ മറവിൽ ജീവനക്കാർ തോന്നും പോലെ വരികയും പോകുകയും ചെയ്യുന്നതാണ് പ്രശ്നം. ചിലര്‍ ഓഫീസിലേക്ക് വരുന്നതേയില്ല. നിലവിൽ അൻപത് ശതമാനം ജീവനക്കാരെ ദിവസങ്ങൾ നിശ്ചയിച്ച് ജോലിക്ക് ഹാജരാക്കിയാണ് പ്രവർത്തിക്കേണ്ടത് . സർക്കാർ ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട് .എന്നാൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസർ ഇതു വരെ ജീവനക്കാരുടെ ഡ്യുട്ടി സംബന്ധിച്ച് ഉത്തരവ് ഇറക്കാത്തതാണ് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറാകാൻ കാരണം.
മുഴുവൻ ജീവനക്കാരും എത്തിയാൽ സാമുഹിക അകലം പാലിച്ച് ജോലി ചെയ്യാനുള്ള സൗകര്യങ്ങളും ഇല്ല. എന്നാൽ ബി ഡി ഒ യുടെ ഉത്തരവ് ലഭിക്കാത്തതു മൂലമാണ് ജോലിക്ക് ഹാജരാകാത്തത് എന്നാണ് ഒരു വിഭാഗം ജോലിക്കാരുടെ വിശദീകരണം.