നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു ; രക്ഷകനായത് അയൽവാസി ; കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

രാജപുരം : കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു. രക്ഷകനായത് അയൽവാസി. ആശുപത്രിയിലെത്തിച്ച കുഞ്ഞിന്  കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.

പാണത്തൂർ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെയാണ് വീട്ടിലെ ജനൽ കർ‌ട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസിയായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്.

ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവായത്. ബിഹാറിൽ അധ്യാപകരായ ദമ്പതികൾ ജൂലൈ  16നാണ്  വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...