കോന്നി : കോന്നി ബ്ലോക്ക് പഞ്ചായത്തിലെ 2019 – 20 സാമ്പത്തിക വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി ആന്റോ ആന്റണി എം പി ഉത്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി കെ അദ്ധ്യക്ഷത വഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, ജില്ലാ പഞ്ചായത്തംഗം ബിനിലാൽ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർമാൻ കെ വിശ്വംഭരൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാരാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എലിസബത്ത് രാജു, പി ആർ രാമചന്ദ്രൻപിള്ള, പ്രീയ എസ് തമ്പി, മിനി വിനോദ്, ജയ അനിൽ, റോജി എബ്രഹാം, ജയശ്രീ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗ്രേസി സേവ്യർ, സി ഡി പി ഒ സതി റ്റി, സി ഡി പി ഒ അഡീഷണൽ പ്രീത തുടങ്ങിയവർ സംസാരിച്ചു. ഒൻപത് ലക്ഷം രൂപ വകയിരുത്തിയ പ്രോജക്ടിൽ ഇലകട്രോണിക് വീൽചെയർ, ശ്രവണസഹായി, സാധാരണ വീൽചെയർ, സി പി ചെയർ, സി പി വാക്കർ, വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങൾ തെരഞ്ഞെടുക്കപ്പെട്ട അൻപത്തിമൂന്ന് പേർക്കാണ് വിതരണം ചെയ്തത്.