Monday, May 20, 2024 7:28 am

കോന്നി – ചന്ദനപള്ളി റോഡിന്റെ എസ്റ്റിമേറ്റ് പുനക്രമീകരിക്കും ; അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോന്നി : ചന്ദനപ്പള്ളി റോഡിന്റെ എസ്റ്റിമേറ്റ് പുനക്രമീകരിക്കാന്‍ തീരുമാനമായതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. റോഡ് നിര്‍മ്മാണത്തിലെ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ട എംഎല്‍എ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം ചീഫ് എഞ്ചിനീയറെ പങ്കെടുപ്പിച്ച് നടത്തിയ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്.

പത്തനംതിട്ട റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ എസ്റ്റിമേറ്റ് പുനക്രമീകരിക്കുന്നതിന് യോഗം ചുമതലപ്പെടുത്തി. 9.75 കോടി രൂപ മുടക്കിയാണ് റോഡിന്റെ പുനര്‍നിര്‍മാണം നടക്കുന്നത്. വള്ളിക്കോട് ഭാഗത്ത് വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാകത്തക്ക നിലയില്‍ ഓട നിര്‍മ്മിക്കേണ്ടതുണ്ട്. കൂടുതല്‍ തകര്‍ച്ചയുള്ള ഭാഗത്ത് റോഡ് ഇളക്കി ബിഎം ആന്‍ഡ് ബിസി ടാര്‍ ചെയ്യും. ബിസി ടാറിംഗിന്റെ കനം മൂന്നു സെന്റീമീറ്ററില്‍ നിന്നും നാലു സെന്റീമീറ്ററാക്കും.

കോന്നി ടൗണ്‍ മുതല്‍ ആര്‍ടിഒ ഓഫീസ് വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ കൈയറ്റം ഒഴിവാക്കി റോഡ് ലെവലില്‍ നിര്‍മിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉന്നത നിലവാരത്തില്‍ നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥ മേല്‍നോട്ടം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. നിര്‍മ്മാണം എംഎല്‍എയും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ചന്ദനപ്പള്ളി – കോന്നി റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നേരിട്ട് ഇടപെടലുകള്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, പൊതുമരാമത്ത് നിരത്തു വിഭാഗം ചീഫ് എഞ്ചിനീയര്‍ അജിത് രാമചന്ദ്രന്‍, എക്‌സി.എഞ്ചിനീയര്‍ ബി.വിനു, അസി.എക്‌സി. എഞ്ചിനീയര്‍മാരായ ബി. ബിനു, എസ്. റസീന, അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.അന്‍ജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന്

0
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും....

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസ് ; മൂന്നാം പ്രതി രാ​ഹുലിനായി അന്വേഷണം...

0
കൊല്ലം: കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നാം...

ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽപെട്ട സംഭവം ; ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റർ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തി...

പ്രണാമം…; അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തായ്ക്ക് ജന്മനാട് യാത്രമൊഴി നൽകി

0
നിരണം: അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷനും ബിലീവേഴ്സ്...