വടകരയിലും നേമത്തും മാത്രമല്ല – പുനസംഘടനയിലും പാർട്ടി തന്നെ ഓർക്കണമെന്ന് മുരളീധൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ . യുഡിഎഫ് കൺവീനർ സ്ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ടി പി കേസിലെ പ്രതികൾക്ക് എല്ലാ സൗകര്യവും ജയിലിൽ ഒരുക്കുന്നു. ഇനി ജയിലിൽ നാരി കി പാനി മാത്രമാണ് അവർക്ക് നൽകാനുള്ളതെന്നും മുരളീധരൻ പരിഹസിച്ചു.

വടകരയും നേമവും വരുമ്പോൾ മാത്രമല്ല പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ പാർട്ടി ഓർക്കണം. അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പുനഃസംഘടന വരുമ്പോഴും ഗ്രൂപ്പ് നോക്കരുത്. യുവാക്കാൾക്ക് പ്രാമുഖ്യം നൽകണം. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. പുന:സംഘടനയിൽ തന്റെ നിർദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേ​ഹം പറഞ്ഞു.

സംസ്ഥാനത്ത് വ്യവസായം തകരുന്നു. സ്വർണ്ണ വ്യവസായം മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു. സ്വർണ്ണ കേസിൽ സിപിഎമ്മിന് ബന്ധമുണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്ഥാനം ഭരിക്കുന്നവരും തമ്മിൽ കള്ളക്കടത്തിലും കുഴൽപ്പണ കേസിലും അന്തർധാര ഉണ്ടെന്ന് മുരളീധരൻ വിമർശിച്ചു. കൊവിഡ് നിയന്ത്രണത്തിൽ സർക്കാർ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....