തിരുവല്ല എം.ജി.എം ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും കൈകോര്‍ത്തു ; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് 73 സ്മാർട്ട് ഫോണുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല:  തിരുവല്ല എം.ജി.എം ഹയർ സെക്കന്ററി സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “കൈത്താങ്ങ് 2021” പദ്ധതി അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും നൽകിയ 73 സ്മാർട്ട് ഫോണുകൾ ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന ലോവര്‍ പ്രൈമറി മുതൽ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

പി.റ്റി.എ വൈസ് പ്രസിഡന്റ്  പദ്മകുമാർ പി അധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ജേക്കബ് സി ജോൺ, ട്രഷറർ വർഗീസ് ജേക്കബ് മംഗലശേരിൽ , മുൻ ഹെഡ്മാസ്റ്റര്‍മാരായ വി. വർഗീസ്, റജി കെ മാത്യു, പ്രിൻസിപ്പാൾ നാൻസി വർഗിസ്, ഹെഡ്മിസ്ട്രസ്  ജമീലാ ജോബ് പി, ഫാ.ഷിബു ടോം വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...