Thursday, March 28, 2024 12:15 pm

തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി ഹര്‍ഷാദാണ് മരിച്ചത്. 15 വര്‍ഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരനാണ് ദാരുണ അന്ത്യം സംഭവിച്ചത്. പാമ്പുകടിയേറ്റ് 10 മിനിറ്റോളം ഹര്‍ഷാദ് കിടന്നിട്ടും ആരും കണ്ടില്ല.

Lok Sabha Elections 2024 - Kerala

മൃഗശാലയില്‍ പാമ്പുകളെ പരിചരിക്കുന്നതിലും കൂട് വൃത്തിയാക്കുന്നതിലും ഏറ്റവും വൈദഗ്ദ്ധ്യമുള്ള ജീവനക്കാരനായിരുന്ന ഹര്‍ഷാദ്. എല്ലാ ദിവസത്തെയും പോലെ ഇന്നുച്ചക്ക് കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. 9-12 വരെയായിരുന്നു ശുചീകരണത്തിനുള്ള സമയം. മറ്റ് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും ഹര്‍ഷാദ് എത്താതിനെ തുടന്നാണ് അന്വേഷിച്ചത്. ഇതിനിടയില്‍ പാമ്പു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും ശബ്ദവും കേട്ടു. ഉടനെ സഹപ്രവര്‍ത്തകര്‍ എത്തി പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈയില്‍ ഏറ്റ മുറിവും ഹര്‍ഷാദ് ജീവനക്കാരെ കാണിച്ചു.

പാമ്പുകടിയേറ്റാല്‍ നല്‍കാന്‍ ആന്റിവെനം മൃഗശാലയിലുണ്ട്. പക്ഷെ സംഭവം നടക്കുമ്പോള്‍ മൃഗശാലയില്‍  ഡോക്ടറുണ്ടായിരുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു. വിശ്രമ സമയമായതിനാല്‍ ഡോക്ടര്‍ പുറത്തുപോയതാണെന്നും ഹര്‍ഷാദിന്റെ അവസ്ഥ തീര്‍ത്തും മോശമായ സാഹചര്യത്തിലാണ് ആന്റിവെനം നല്‍കാതെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്നും മൃഗശാല സൂപ്രണ്ട് പറഞ്ഞു. ഹര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും. സര്‍ക്കസ് കുടുംബാംഗത്തിലെ അംഗമായ ഹര്‍ഷാദിനിന് ചെറുപ്പം മുതലേ മൃഗങ്ങളുമായി ഇണങ്ങി ശീലമുണ്ട്. അങ്ങനെയാണ് മൃഗശാലയില്‍ എത്തുന്നത്.

താല്‍ക്കാലിക ജീവനക്കാരനായി പത്ത് വര്‍ഷം പിന്നിട്ടിട്ടും സാമ്പത്തിക പ്രയാസത്തിലായിരുന്ന ഹര്‍ഷാദ് ജോലി സ്ഥിരപ്പെടുത്താന്‍ മൂര്‍ഖന്റെ കൂട്ടില്‍ കയറി സമരം ചെയ്തിരുന്നു. പിന്നീടാണ് മൃഗശാലയില്‍ ഹര്‍ഷാദിനെ സ്ഥിരപ്പെടുത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകനഷ്ടം ; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു

0
തൃശൂർ : മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത്...

സി എ എ ആരുടെയും പൗരത്വം നഷ്ടപ്പെടുത്തുന്നില്ല , ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വം :...

0
കൊല്ലം : ഇടതു മുന്നണിയുടെ പൗരത്വ പ്രതിഷേധത്തിനെതിരെ ആര്‍എസ്പി നേതാവും മുന്‍...

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

0
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.63...