കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ് ഭര്‍ത്താവും പോലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടയ്ക്കാവൂര്‍ വ്യാജ പോക്‌സോ കേസ് ഭര്‍ത്താവും പോലീസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണെന്ന് കുട്ടിയുടെ അമ്മ. ആദ്യം അന്വേഷിച്ച കടയ്ക്കാവൂര്‍ പോലീസ് മോശമായി പെരുമാറിയെന്നും കുട്ടിയെ വിട്ടുകൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്‌ഐ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

അതേസമയം കേസില്‍ അമ്മയ്‌ക്കെതിരെ കുട്ടിയുടെ മൊഴി അല്ലാതെ മറ്റൊരു തെളിവും ഇല്ലെന്നും സാക്ഷിമൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

കേസില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ വ്യക്തമാക്കുന്നു. വിദേശത്ത് അച്ചനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവീഡീയോ കാണുന്നത് കണ്ടുപിടിച്ചപ്പോള്‍ രക്ഷപെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പതിമൂന്നുകാരന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.

അമ്മയ്ക്ക് എതിരായ കുട്ടിയുടെ പരാതിക്ക് പിന്നില്‍ പരപ്രേരണയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കണ്ടെത്തലുകള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതേസമയം അമ്മയ്‌ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്റെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...