കോന്നി: കോന്നി എക്സൈസ് റേഞ്ച് സംഘത്തിന്റെ പരിശോധനയില്‍ റബ്ബർ തോട്ടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 240 ലിറ്റർ കോട കണ്ടെടുത്തു. മ്ലാന്തടം താന്നിമൂട് കാഞ്ഞിരത്തുംമൂട്ടിൽ ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിനുള്ളിലെ റബ്ബർ പാൽ സംഭരണകേന്ദ്രത്തിനു പുറകിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കോട. സംഭവത്തിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് പ്രിവന്റിവ് ഓഫീസർ ആർ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ വി എസ്, ഷെഹിൻ എ, മുകേഷ് എം, എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
കോന്നിയില്‍ റബ്ബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 240 ലിറ്റർ കോട പിടിച്ചെടുത്തു
RECENT NEWS
Advertisment