പ്രമാടം : കർഷകരുടെ മുമ്പിൽ ഏകാധിപതിയായ നരേന്ദ്ര മോദി മുട്ടുമടക്കിയെന്ന് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ എ.സുരേഷ് കുമാർ പറഞ്ഞു. കർഷക നിയമം പിൻവലിക്കാൻ സമര പോരാട്ടം നടത്തിയ കർഷകർക്ക് അഭിവാദ്യം അർപ്പിച്ച് കോന്നി മണ്ഡലം കമ്മറ്റി നടത്തിയ പ്രകടന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള തിരിച്ചടികൾക്ക് സമാനമാണ് നിർബന്ധത്തോടെ നടപ്പിലാക്കിയ കർഷക നിയമം നരേന്ദ്ര മോദിക്ക് പിൻവലിക്കേണ്ടി വന്നതിലൂടെ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് കെ വിശ്വംഭരൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, സെക്രട്ടറിമാരായ എം വി ഫിലിപ്പ്, എം എസ് പ്രകാശ്, റോജി പോൾ ഡാനിയൽ, ആർ റോഷൻ നായർ, കെ ആർ പ്രമോദ് ഐവാൻ വകയാർ, മോൻസി ഡാനിയൽ, രാജശേഖരൻ നായർ, ജോസ് പനച്ചക്കൽ, റോജി എബ്രഹാം, പ്രസീത രഘു എം കെ മനോജ്, നിഖിൽ ചെറിയാൻ, ബിജൂ വട്ടകുളഞ്ഞി എന്നിവർ പ്രസംഗിച്ചു.