കോന്നി : കോന്നിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോന്നി കുമ്മണ്ണൂർ സ്വദേശിയായ മുപ്പത്തിനാലുകാരിയായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാലിൽ ഉണ്ടായ മുറിവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ എത്തിയതായിരുന്നു ഇവർ. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഇവരുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാർ, ബന്ധുക്കൾ, വീട്ടുകാർ തുടങ്ങിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
കോന്നിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment