Monday, April 21, 2025 10:15 am

ഓമനക്കുട്ടന്റെ ആത്മഹത്യ അന്വേഷിക്കണം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സിപിഎം മുൻ കോന്നി ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യക്ക് കാരണം സിപിഎമ്മാണെന്ന കുടുംബത്തിന്റെ  ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്  കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങൾക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാർട്ടിക്കാർ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടൻ പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞത് ഞെട്ടിക്കുന്നതാണ്. സിപിഎമ്മിന്റെ  ഫാസിസത്തിന്റെ  അവസാന ഉദ്ദാഹരണമാണ് ഓമനക്കുട്ടനെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ കുറച്ചു ദിവസമായി ഓമനക്കുട്ടൻ മുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു. സിപിഎമ്മിന്റെ  ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. സംഭവത്തിൽ സിപിഎമ്മിന്റെ  ഉന്നത നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ് ; പ്രതിഷേധവുമായി എസ്​എഫ്​ഐ

0
തിരുവനന്തപുരം: മാർ ഇവാനിയോസ് കോളജ് ഗ്രൗണ്ടിൽ ആർഎസ്എസ് പരിശീലന ക്യാമ്പ്. ഏപ്രിൽ...

രോഗിയുടെ കൂട്ടിരിപ്പുകാരൻ ആംബുലൻസ് അടിച്ചു തകർത്തെന്ന് പരാതി

0
തൃശൂർ : തൃശൂർ ചാലക്കുടിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ ആംബുലൻസ് അടിച്ചു തകർത്തെന്ന്...

കോ​ഴി​ക്കോ​ട് ജില്ലയിൽ ലഹരി വേട്ടയിൽ മൂന്നുമാസത്തിനിടെ കുടുങ്ങിയത് 1157 പേർ

0
കോ​ഴി​ക്കോ​ട് : ല​ഹ​രി​ക്ക​ട​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ പോ​ലീ​സ് അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ...

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം

0
മസ്‌കത്ത് :  പ്രവാസികളുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഒമാനി പൗരനെ...