കിണറ്റിൽ വീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കിണറ്റിൽ വീണ കാട്ടുപോത്തിനെ വനപാലകർ രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചു. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചിറ്റാർ വില്ലൂന്നിപ്പാറ മണിയൻ പാറയിൽ കെ.സി വാമദേവന്റെ  കൃഷിസ്ഥലത്തെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്.

വനാതിർത്തിയിലെ വെറ്റില തോട്ടത്തിൽ കൃഷി ആവശ്യങ്ങൾക്കായി കുഴിച്ച കിണറ്റിലാണ് കാട്ടുപോത്ത് വീണത്. സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം ധരിപ്പിക്കുകയും വനപാലകർ എത്തി കിണറിന്റെ  ഒരു വശം ഇടിച്ച് താഴ്ത്തി കാട്ടുപോത്തിനെ രക്ഷപെടുത്തി കാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു. കാട്ടുപോത്തിന് പരുക്കുകൾ ഇല്ലെന്ന് വനപാലകർ പറഞ്ഞു. ഫോറസ്റ്റ് ഓഫീസർ എം.കെ ഗോപകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.എസ് ശ്രീരാജ്, വി ഗോപകുമാർ, എം ആർ നാരായണൻകുട്ടി, ബി ഡാലിയ, റ്റി കൃഷ്ണപ്രിയ, അമൃത ശിവരാമൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...