കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപികമാരും  ആയമാരും  പത്തനംതിട്ട സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി ബൈജു  പ്രതിഷേധ ധർണ്ണ  ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  വീണ വി. പിള്ള അദ്ധ്യക്ഷത വഹിച്ചു.

സർക്കാർ സ്കൂളിൽ ഓണറേറിയം വാങ്ങുന്ന അധ്യാപികമാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പള സ്കെയിൽ അനുവദിക്കുക, 2012 ന് ശേഷം നിയമിച്ച അധ്യാപികമാര്‍ക്കും ആയമാർക്കും  നിയമന അംഗീകാരം നൽകി ഓണറേറിയം അനുവദിക്കുക, പെൻഷൻപ്രായം നിജപ്പെടുത്തി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്. ജില്ലാ സെക്രട്ടറി സജീന ഐ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രസന്ന എസ് നായർ, നിഷ എം എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...