കോന്നിയില്‍ തീപാറുന്ന പോരാട്ടം ; താമര വിരിയുമെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

കോന്നി : ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ പ്രചാരണം ആവേശത്തിലേക്ക് കടക്കുകയാണ്. സിറ്റിംഗ് എം.എല്‍.എ ഇടതുമുന്നണിയിലെ കെ.യു ജെനീഷ് കുമാര്‍ ആണ് ആദ്യം പ്രചരണം ആരംഭിച്ചത്. അതുകൊണ്ടുതന്നെ  സി.പി.എമ്മാണ് പ്രചാരണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത്. തൊട്ടുപിന്നാലെ  ബി.ജെ.പിയും രംഗം കയ്യടക്കി. കോന്നിയില്‍ ഇക്കുറി താമര വിരിയിക്കുവാന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വീണ്ടും പൊരുതുകയാണ്. ഏറ്റവും ഒടുവിലാണ് യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ പടക്കളത്തില്‍ ഇറങ്ങിയത്‌.

കരുത്തുറ്റ സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഈ മലയോര മണ്ഡലം ഇതിനോടകം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. കോന്നിയില്‍ ആര് ജയിക്കും എന്ന് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ നാളുകളില്‍ കോന്നിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ നിരത്തിയാണ് കെ.യു.ജെനീഷ് കുമാര്‍ വോട്ടു ചോദിക്കുന്നത്.

മുന്‍ എം.എല്‍.എ അടൂര്‍ പ്രകാശ് നടത്തിയ വികസന പദ്ധതികള്‍ ചൂണ്ടിക്കാണിച്ചാണ് റോബിന്‍ പീറ്റര്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. അടുത്തനാളില്‍ ജില്ലാപഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ റോബിന്‍ പീറ്റര്‍ ആ സ്ഥാനം ഉപേക്ഷിച്ച മട്ടാണ്. ഇത് പൊതുവേ ചര്‍ച്ചാവിഷയമായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചയാള്‍ ജില്ലാ പഞ്ചായത്തില്‍ മത്സരിക്കെണ്ടിയിരുന്നില്ല എന്നും പലരും പറയുന്നു. എം.പിയായ കെ.മുരളീധരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരം ചോദ്യശരങ്ങളെ നേരിടുന്നത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്റര്‍ സീറ്റിനുവേണ്ടി ആഞ്ഞുപിടിച്ചിരുന്നുവെങ്കിലും പി.മോഹന്‍രാജ് ആണ് യു.ഡി.എഫിന് വേണ്ടി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്റര്‍ കാലുവാരിയെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത്തവണ തന്നെ കാലുവാരിയ റോബിന്‍ പീറ്ററിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പി.മോഹന്‍രാജ് സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് സംസാരിച്ചപ്പോള്‍ മഞ്ഞുരുകി എന്നാണ് ഭാഷ്യം. എന്നാല്‍ ഇത് എത്രമാത്രം റോബിന്‍ പീറ്ററിന് അനുകൂലമാകും എന്ന് കാത്തിരുന്നു കാണണം.

ബി.ജെ.പി കോന്നിയില്‍ രണ്ടും കല്‍പ്പിച്ചാണ്.  കേരള നിയമസഭയില്‍ ഇക്കുറി കെ.സുരേന്ദ്രന്‍ ഉണ്ടാകും എന്ന് ബി.ജെ.പി ഉറപ്പിച്ചു പറയുന്നു. അടുക്കും ചിട്ടയോടും കൂടിയ പ്രവര്‍ത്തനം അതിനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍ കോന്നിയിലും  മഞ്ചേശ്വരത്തും ഒരുപോലെ ജനവിധി തേടുകയാണ്. ശബരിമല വിഷയത്തില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച കെ.സുരേന്ദ്രനോട് പലര്‍ക്കും അനുകമ്പയുണ്ട്. പിണറായി സര്‍ക്കാര്‍ ഒന്നിന് പിറകെ മറ്റൊന്നായി ഇരുനൂറ്റിയമ്പതോളം കേസുകളില്‍ സുരേന്ദ്രനെ കുടുക്കിയത് ശിഷ്ടകാലം ജയിലില്‍ കഴിയാനായിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ സുരേന്ദ്രന്‍ കൂടുതല്‍ കരുത്തനായി. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടും ആയി. കോന്നിയില്‍ കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു, എന്നാല്‍ ബി.ജെ.പിയുടെ വോട്ടു നിലവാരം ഏറെ ഉയര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്തിന്റെ ഒരു സഹാനുഭൂതി കെ.സുരേന്ദ്രന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കൂടാതെ ശബരിമല വിമാനത്താവള പദ്ധതി കോന്നിയിലാണ് നടപ്പാക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞുകഴിഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ഇത്തരം ഒരു അഭിപ്രായം വെറുതെ പറയില്ല എന്ന് ഏല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ കെ.സുരേന്ദ്രനില്‍ പലരും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.

പൊരിഞ്ഞ പോരാട്ടം നടക്കുന്ന കോന്നി ഇനിയുള്ള നാളുകളില്‍ പല തന്ത്രങ്ങള്‍ക്കും സാക്ഷിയാകും. എങ്ങനെയും താമര വിരിയിക്കാന്‍ ബി.ജെ.പി അങ്കം കുറിച്ചു കഴിഞ്ഞു. കോന്നിയില്‍ അപ്രതീക്ഷിതമായ അടിയൊഴുക്കുകള്‍ ഉണ്ടാകും എന്നുതന്നെയാണ് പ്രവര്‍ത്തകര്‍ പറയുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അതൃപ്തരായ ഒരു വിഭാഗം ഇപ്പോള്‍ തികഞ്ഞ മൌനം പാലിക്കുകയാണ്. പതിയിരിക്കുന്നത്‌ എന്തിനോവേണ്ടി ആണെന്ന് വ്യക്തമാണ്. ബി.ജെ.പി നേതാക്കളുമായി ചിലര്‍ രഹസ്യ ബന്ധവും ഉണ്ടാക്കിക്കഴിഞ്ഞു. കെ.സുരേന്ദ്രന്‍ ഇവരെയൊക്കെ നേരിട്ട് വിളിച്ചിരുന്നു എന്നാണ് വിവരം. അതുകൊണ്ടുതന്നെ അപ്രതീക്ഷിത നീക്കങ്ങളും അട്ടിമറികളും കോന്നിയില്‍ പ്രതീക്ഷിക്കാം.

[IT_EPOLL id=”416833″][/IT_EPOLL]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...