പത്തനംതിട്ടയില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – മാര്‍ച്ച് 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്ന് വന്നതും 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 142 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 4 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (പന്നിവിഴ, അടൂര്‍) 6
2. പന്തളം (പൂഴിക്കാട്, മുടിയൂര്‍ക്കോണം, മങ്ങാരം) 6
3. പത്തനംതിട്ട (മാക്കാംകുന്ന്, പേട്ട, നന്നുവക്കാട്) 5
4. തിരുവല്ല (കാവുംഭാഗം, ചുമത്ര, തിരുവല്ല) 3
5. ആറന്മുള (കോട്ട, ഇടശ്ശേരിമല, കുറിച്ചിമുട്ടം) 10
6. അയിരൂര്‍ (ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര) 4
7. ചിറ്റാര്‍ (തെക്കേക്കര, കാരികയം, നീലിപിലാവ്) 4
8. ഏറത്ത് (വെളളക്കുളങ്ങര, അന്തിച്ചിറ) 4
9. ഇലന്തൂര്‍ (ഇലന്തൂര്‍) 6
10. ഏനാദിമംഗലം (മാരൂര്‍, ഏനാദിമംഗലം) 2
11. ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 2
12. ഏഴംകുളം (അറുകാലിയ്ക്കല്‍ വെസ്റ്റ്, മാങ്കൂട്ടം) 2
13. എഴുമറ്റൂര്‍ (തെളളിയൂര്‍) 2
14. കടമ്പനാട് (കടമ്പനാട്, മണ്ണടി) 14
15. കടപ്ര (വളഞ്ഞവട്ടം) 1
16. കലഞ്ഞൂര്‍ (കൂടല്‍) 2
17. കവിയൂര്‍ (മുണ്ടിയപ്പളളി) 1
18. കൊടുമണ്‍ (അങ്ങാടിക്കല്‍ നോര്‍ത്ത്, അങ്ങാടിക്കല്‍ സൗത്ത്) 5
19. കോയിപ്രം (പൂവത്തൂര്‍, കുറവന്‍കുഴി) 2
20. കോന്നി (പയ്യനാമണ്‍, അട്ടച്ചാക്കല്‍) 6
21. കൊറ്റനാട് (പെരുമ്പെട്ടി, കൊറ്റനാട്) 11
22. കോട്ടാങ്ങല്‍ (പാടിമണ്‍, വായ്പ്പൂര്‍) 3
23. കുളനട (കൈപ്പുഴ, തുമ്പമണ്‍ താഴം) 3
24. മല്ലപ്പള്ളി (മല്ലപ്പളളി) 3
25. മെഴുവേലി (ഇലവുംതിട്ട) 2
26. നാരങ്ങാനം (നാരങ്ങാനം) 1
27. നിരണം (കാരയ്ക്കല്‍) 1
28. പളളിക്കല്‍ (പെരിങ്ങനാട്) 4
29. പെരിങ്ങര (ആലംതുരുത്തി, മേപ്രാല്‍) 2
30. പ്രമാടം (ഇളകൊളളൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി) 3
31. പുറമറ്റം (പുറമറ്റം) 1
32. റാന്നി (തോട്ടമണ്‍, ഉതിമൂട്) 4
33. റാന്നി പഴവങ്ങാടി (റാന്നി-പഴവങ്ങാടി) 1
34. റാന്നി അങ്ങാടി (പുല്ലൂപ്രം, ഈട്ടിച്ചുവട്) 2
35. തണ്ണിത്തോട് (തേക്കുതോട്) 2
36. തോട്ടപ്പുഴശ്ശേരി (തടിയൂര്‍, കുറിയന്നൂര്‍) 10
37. വടശ്ശേരിക്കര (മണിയാര്‍, വടശ്ശേരിക്കര) 2
38. വള്ളിക്കോട് (വള്ളിക്കോട്, വാഴമുട്ടം) 5
39. വെച്ചൂച്ചിറ (കക്കുടുക്ക) 1

ജില്ലയില്‍ ഇതുവരെ ആകെ 59058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 53371 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 120 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 57058 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1639 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1412 പേര്‍ ജില്ലയിലും 227 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1. ജില്ലാ ആശുപത്രി കോഴഞ്ചേരി 65
2. റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 25
3. പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 37
4. മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 7
5. പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 18
6. പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 4
7. ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 4
8. പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 18
9. കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1054
10. സ്വകാര്യ ആശുപത്രികളില്‍ 80
ആകെ 1312

ജില്ലയില്‍ 2793 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2492 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3091 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 136 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 52 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8376 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍

ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 205805 / 397 / 206202
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 192203 / 237 / 192440
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 40571 / 130 / 40701
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 / 0 / 485
5 ട്രൂനാറ്റ് പരിശോധന 6974 / 15 / 6989
6 സി.ബി.നാറ്റ് പരിശോധന 630 / 0 / 630
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 446668 / 779 / 447447
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 251309 / 1885 / 253194
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 697977 / 2664 / 700641

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2664 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1114 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.43 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 73 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 236 കോളുകള്‍ നടത്തുകയും 6 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....