കോന്നി ആന മ്യൂസിയം : പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ചരിത്ര പ്രസിദ്ധമായ കോന്നി ആനത്താവളത്തിലെ ആന മ്യൂസിയത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്ന് ഘട്ടമായി നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

വനം വകുപ്പിൽ നിന്നും അനുവദിച്ച മുപ്പത്തിയഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ആന മ്യൂസിയത്തിനുള്ളിലെ ഇൻഫർമേഷൻ പാനൽ, ആനയുടെ അസ്ഥികൂടം, ആനയെ മെരുക്കുന്നതിനുള്ള പഴയകാല ഉപകരണങ്ങൾ, ചിത്രങ്ങൾ, വന്യ ജീവികളുടെ ശബ്ദം പുറപ്പെടുവിക്കുന്ന ഓഡിയോ സിസ്റ്റം തുടങ്ങിയവയെല്ലാം രണ്ടാം ഘട്ടത്തിൽ മ്യൂസിയത്തിനുള്ളിൽ സജ്ജീകരിക്കും. എറണാകുളം കേന്ദ്രമായ ഏജൻസിയാണ് മൂന്നാം ഘട്ട പ്രവർത്തനങ്ങൾ ചെയ്യുന്നത്.

2021 ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയത്തിന്റെ ഉത്‌ഘാടനം നിർവഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു. 1942ലാണ് കോന്നി ആനക്കൂട് സ്ഥാപിച്ചത്. കോന്നി ഇക്കോ ടുറിസം കേന്ദ്രത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ആന മ്യൂസിയം എന്നതും ശ്രദ്ധേയമാണ്. ആനകളെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്ന ഗവേഷക വിദ്യാർത്ഥികൾക്കും വിനോദ സഞ്ചാരികൾക്കും ഏറെ പ്രയോജനം ചെയ്യുന്നതാണ് കോന്നി ആനത്താവളത്തിൽ സ്ഥിതി ചെയ്യുന്ന ആന മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഇതിനോടകം കോന്നി ആനത്താവളം സന്ദർശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...